ആരാധകര്‍ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ തിയതി പ്രഖ്യാപിച്ചു.
ജൂണ്‍ 16 നാണ് ഇംഗ്ലീഷ് മണ്ണില്‍ തീ പാറും പോരാട്ടം നടക്കുക.
ഇതുവരെ തുടര്‍ന്നു പോന്ന രീതിയില്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ - പാക് പോരാട്ടം നടക്കില്ല. 14 ടീമുകളെ 14ല്‍ നിന്നും 10 ആയി കുറച്ചതാണ് പ്രധാന കാരണം. കൂടാതെ എല്ലാ ടീമുകളും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ ഏറ്റുമുട്ടുകയും ചെയ്യും.
ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ എതിരാളി ശക്തരായ ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ അഞ്ചിനാണ് ഈ പോരാട്ടം. ജൂണ്‍ രണ്ടിന് നടക്കേണ്ട മത്സരമാണ് അഞ്ചിലേക്ക് മാറ്റിയത്.
ഐപിഎല്‍ മത്സരങ്ങള്‍ മൂലമാണ് ഇന്ത്യയുടെ ആദ്യ കളിയില്‍ മാറ്റമുണ്ടായത്. ലോധ കമ്മിറ്റി നിര്‍ദേശമനുസരിച്ച് ഐപിഎല്‍ കഴിഞ്ഞ് 15 ദിവസത്തിനു ശേഷമെ ഇന്ത്യന്‍ ടീമിന് ഒരു അന്താരാഷ്‌ട്ര മത്സരം കളിക്കാന്‍ കഴിയൂ.
ഈ സാഹചര്യത്തില്‍ ആദ്യ ലോകകപ്പ് മത്സരം ജൂണ്‍ നാലിലേക്ക് മാറ്റണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കുകയായിരുന്നു.