മുംബൈയുടെ നാണം‌കെട്ട തോൽ‌വിക്ക് പിന്നിൽ പാണ്ഡ്യ?

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (11:51 IST)
ഐപില്ലിൽ ഹൈദരാബാദിന് മുന്നിൽ മുട്ടിടിച്ച് മുംബൈയുടെ പടക്കുതിരകൾ. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 118 എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 87 റണ്‍സിന് അവസാനിക്കുകയായിരുന്നു. മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ പോരാട്ടമൊഴിച്ചാല്‍ ബാക്കിയുള്ളവരുടെ പ്രകടനം ദയനീയമായിരുന്നു. 
 
34 റണ്‍സെടുത്ത യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സീസണില്‍ മുംബൈയുടെ അഞ്ചാം തോല്‍വിയാണിത്. ടീം മെന്ററായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജന്മദിനത്തിലായിരുന്നു മുംബൈ ഇന്ത്യന്‍ നാണംകെട്ട് തോറ്റത്. ഈ നാണം‌കെട്ട തോൽ‌വിക്ക് ആരാധകർ കണ്ടുപിടിച്ച കാരണം ഹർദ്ദിക് പാണ്ഡ്യ ആണ്. 
 
വലിയ ഷോട്ടുകള്‍ക്ക് പേരുക്കേട്ട ഹാര്‍ദിക്ക് പാണ്ഡ്യ പക്ഷേ സ്വന്തം പിച്ചില്‍ ബാറ്റ്‌കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. ഇത് അമ്പരപ്പോടേയും അവിശ്വസനീയതോടെയും ആണ് മുംബൈ ആരാധകർ കണ്ടത്. 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു ഈ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ സമ്പാദ്യം. നിലവിൽ പോയന്റ് പട്ടികയില്‍ ഏഴാമതാണ് നിലവിലെ സ്ഥാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article