ബ്രാവോയുടെ ജേഴ്‌സി ഊരി വാങ്ങി; നാണമില്ലാതെ ബ്രാവോ മൈതാനത്ത്

Webdunia
ശനി, 20 സെപ്‌റ്റംബര്‍ 2014 (17:25 IST)
ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഡ്വെയ്ന്‍ ബ്രാവോ വാക്ക് പാലിച്ചു. നെറ്റ് പ്രാക്ടീസിന് പന്തെറിയാനെത്തിയ ബൌളര്‍മാരോട് ഒരു കളി കളിച്ചതാണ് ബ്രാവോയ്ക്ക് ജേഴ്‌സി പോകാന്‍ കാരണമായത്.

പന്തെറിയാനെത്തിയ ബൌളര്‍മാരോട് ബ്രാവോ ഒരു പുതിയ കളി കളിച്ചു. താന്‍ പന്തടിക്കുബോള്‍ മറ്റുള്ളവര്‍ ക്യാച്ചെടുക്കണം. ക്യാച്ച് വിട്ടാല്‍ കളിക്ക് പുറത്ത് ക്യാച്ചൊന്നും വിടാതെ കളി ജയിച്ചാല്‍ ജഴ്‌സി ഊരിത്തരും എന്നായിരുന്നു വിന്‍ഡീസ് താരം വാക്ക് കൊടുത്തത്. കളി തുടങ്ങി ഓരോരുത്തരായി ഔട്ടായി. അവസാനം മൈസൂരില്‍ നിന്നും വന്ന ഫാസ്റ്റ് ബൗളര്‍ പ്രീതം മാത്രം ബാക്കിയാകുകയും ബ്രാവോയുടെ ജേഴ്‌സിക്ക് പുതിയ അവകാശിയാകുകയും ചെയ്തു. കളി ജയിച്ച പ്രീതത്തിന് ഒട്ടും മടിക്കാതെ ബ്രാവോ തന്റെ ജേഴ്‌സി ഊരി നല്‍കുകയും ചെയ്തു.

പിന്നീട് അരയ്ക്ക് മേലെ നഗ്നനായിട്ടാണ് തുടര്‍ന്ന് പരിശീലനം നടത്തിയതും കളം വിട്ടതും. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്നാണ് സന്തോഷവാനായ പ്രീതം പറഞ്ഞത്. ബ്രാവോയില്‍ നിന്ന് ലഭിച്ച സമ്മാനം പൊന്നു പോലെ കാക്കുമെന്നും പ്രീതം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.