ഔട്ട് വിളിച്ചിട്ടും ക്രീസ് വിട്ടു പോകാന്‍ തയാറാകാതെ സ്‌മിത്ത് ഹാന്‍കോമ്പിനൊപ്പം മൈതാന മധ്യത്ത് നിലയുറപ്പിച്ചു
ഡിആര്‍എസ് വിളിക്കണമോയെന്ന് ഡ്രസിംഗ് റൂമിലേക്ക് നോക്കി സ്മിത്ത് ചോദിക്കുകയായിരുന്നു.
ഇതുകണ്ട് പ്രകോപിതനായ കോഹ്‌ലി സ്‌മിത്തിനോട് ക്രീസ് വിടാന്‍ ആവശ്യപ്പെടുകയും അമ്പയറോട് പരാതി പറയുകയും ചെയ്‌തു. അമ്പയര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഓസീസ് നായകന്‍ ക്രീസ് വീട്ടത്.
ഇന്ത്യന്‍ ക്യാപ്‌റ്റന്റെ പെരുമാറ്റത്തില്‍ അസംതൃപ്‌തി വ്യക്തമാക്കിയ അമ്പയര്‍ അദ്ദേഹത്തെ അരുകില്‍ വിളിച്ച് സംസാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്‌തു.