അവര്‍ വന്‍‌മതിലിനെ കൂളായി പറ്റിച്ചു; കൊടും ചതിക്ക് ഇരയായെന്ന് ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍

Webdunia
ഞായര്‍, 18 മാര്‍ച്ച് 2018 (16:58 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്മതിലായിരുന്ന രാഹുല്‍ ദ്രാവിഡിനെ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. നല്ല പെരുമാറ്റത്തിനൊപ്പം പുതിയ താരങ്ങളെ കണ്ടെത്തുന്നതിലുമുള്ള മികവുമാണ് അണ്ടര്‍ 19 ടീം പരിശീലകനുമായ അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.

എന്നാല്‍ തന്നെ ഒരു കമ്പനി വഞ്ചിച്ചതായുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദ്രാവിഡ്. ബംഗളൂരു ആസ്ഥാനമാക്കിയുളള വിക്രം ഇന്‍വസ്റ്റ്മെന്‍റ് എന്ന നിക്ഷേപ കമ്പനി ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

പലിശയുള്‍പ്പെടെ വന്‍ തുക മടക്കി തരുമെന്ന് വിശ്വസിപ്പിച്ചാണ് 2014ല്‍ കമ്പനി ഇത്രയും പണം തന്നില്‍ നിന്നും വാങ്ങിയത്. പക്ഷേ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ കമ്പനിക്കായില്ലെന്നും സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ദ്രാവിഡ് വ്യക്തമാക്കുന്നു.

അതേസമയം, കമ്പനി 250തോളാം പേരില്‍ നിന്നായി 350 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരുടെ പരാതിയില്‍ കമ്പനിയുടെ മാനേജര്‍ സുത്രാം സുരേഷ് അടക്കമുള്ള അഞ്ചു പേര്‍ അറസ്‌റ്റിലായി. ദ്രാവിഡിനെ കൂടാതെയുള്ള മറ്റു കായിക താരങ്ങളും കമ്പനിയില്‍ പണം നിക്ഷേപിച്ച് വഞ്ചനയ്‌ക്ക് ഇരയായിട്ടുണ്ടെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article