എട്ടു കോടിയുടെ താരത്തിന് ഒരു നിരാശ മാത്രം; മനസ് തുറന്ന് സഞ്ജു രംഗത്ത്
രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് മലയാളി താരം സഞ്ജു വി സാംസൺ. ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഞെട്ടിപ്പിക്കുന്ന തുകയ്‌ക്ക് രാജസ്ഥാന്‍ സഞ്ജുവിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം മനസ് തുറന്നത്.
രാജസ്ഥാനിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ടെങ്കിലും പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
ഏറെ സന്തോഷമുള്ള നിമിഷമാണ് ഇത്. ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ മലയാളി താരങ്ങൾ ഐപിഎല്ലിലേക്ക് എത്തുമെന്നാണ് ഞാന്‍ കരുതുന്നതെന്നും സഞ്ജു പറഞ്ഞു.
സഞ്ജുവിനെ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. സഞ്ജുവിനായി മുംബൈ ഇന്ത്യൻസും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്‍റെ അടിസ്ഥാന വില.