ഈ പന്തില്‍ പുറത്തായില്ലെങ്കില്‍ അത്ഭുതമാണ്; ധോണിയുടെ കുറ്റി തെറിപ്പിച്ചത് ബോള്‍ട്ടിന്റെ അത്ഭുത ബോള്‍!

ഞായര്‍, 3 ഫെബ്രുവരി 2019 (12:42 IST)
പരുക്ക് മാറി അഞ്ചാം ഏകദിനത്തിന് ഇറങ്ങിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് പത്താം ഓവറില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ഇന്‍ സ്വിങറില്‍ ബൌള്‍ഡായി പുറത്താകാനായിരുന്നു ധോണിയുടെ വിധി. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ പത്താം ഓവറിലെ ഈ പുറത്താകല്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

മികച്ച ലെങ്തില്‍ ബാറ്റിനും പാഡിനും ഇടയിലൂടെ പാഞ്ഞെത്തിയ പന്ത് ധോണിയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ബോള്‍ട്ടിന്റെ വ്യത്യസ്‌തമായ ബോളാണ് ഇതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. പന്തിന്റെ ഗതി പോലും മനസിലാക്കാന്‍ പേരുകേട്ട ഹിറ്ററായ ധോണിക്ക് സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം.

Dhoni

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍