കീപ്പർമാരുടെ റോൾ മാറ്റി‌മറിച്ചത് ഗിൽക്രിസ്റ്റും ധോണിയുമെന്ന് സഞ്ജു സാംസൺ

Webdunia
ശനി, 13 ജൂണ്‍ 2020 (14:35 IST)
രാജ്യാന്തര ക്രിക്കറ്റിൽ കീപ്പർമാരുടെ ജോലിയെ പുനർനിർവചിച്ചവരിൽ പ്രമുഖർ ഓസീസ് താരം ആദം ഗിൽക്രിസ്റ്റും ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് സഞ്ജു സാംസൺ.സമ്മർദ്ദ ഘട്ടങ്ങളിൽപ്പോലും ശാന്തത കൈവിടാത്ത ധോണിയുടെ ശൈലി തന്റെ കരിയറിലും പകർത്താനാണ് താൻ ശ്രമിക്കുന്നതെന്നും സഞ്ജു വെളിപ്പെടുത്തി.
 
ഇന്നത്തെ കാലത്ത് എല്ലാ ടീമുകളിലെയും ക്കറ്റ് കീപ്പർമാർ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ കൂടിയാണ്. എല്ലാ കീപ്പർമാരും മികച്ച ബാറ്റ്സ്മാന്മാർ കൂടിയാണ്. ടോപ് ഓർഡറിൽ ബാറ്റിങ്ങിന് ഇറങ്ങി വിക്കറ്റ് കീപ്പർമാരെ മികച്ച ബാറ്റ്സ്മാൻമാർ കൂടിയാക്കി മാറ്റിയത്. ഗിൽക്രിസ്റ്റാണ് ധോണി ഇതേ ജോലി മധ്യനിരയിൽ ചെയ്‌ത താരമാണെന്നും സഞ്ജു പറഞ്ഞു.
 
ഇന്നത്തെ കാലത്ത് വിക്കറ്റ് കീപ്പർമാർ മുൻനിര ബാറ്റ്സ്മാന്മാർ കൂടിയാകണമെന്ന തരത്തിൽ കീപ്പറുടെ റോൾ മാറ്റിയത് ഗിൽക്രിസ്റ്റും ധോണിയുമാണ്.അങ്ങനെയാവുമ്പോൾ ടീമിൽ അധിക ബോളറെയോ ഓൾറൗണ്ടറെയോ ഉൾപ്പെടുത്താനും കഴിയും സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article