ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരന്‍ ഞാനാണ്; ഗ്രൗണ്ടിലേക്ക് ഓടിയ ജാര്‍വോയുടെ പുതിയ ട്വീറ്റ്, ബിസിസിഐ പെന്‍ഷന്‍ കൊടുക്കേണ്ടിവരുമോ എന്ന് ആരാധകര്‍

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (14:44 IST)
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നതും താന്‍ ഇന്ത്യയുടെ കളിക്കാരനാണെന്ന് പറഞ്ഞതും ഓര്‍മയില്ലേ? ഡാനിയര്‍ ജാര്‍വിസ് എന്ന ഇംഗ്ലണ്ടുകാരന്‍ ആയിരുന്നു അത്. പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ജാര്‍വിസ്. ജാര്‍വോ എന്ന വിളിപ്പേരുള്ള ജാര്‍വിസ് ഇപ്പോള്‍ അവകാശപ്പെടുന്നത് താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരന്‍ ആണെന്നാണ്. 
 
'അതെ, കളിക്കിടെ ഗ്രൗണ്ടിലേക്ക് ഓടിയ ജാര്‍വോ ഞാന്‍ തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരന്‍ ആയതില്‍ എനിക്ക് വലിയ അഭമാനമുണ്ട്,' സംഭവത്തിനുശേഷം ജാര്‍വോ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രങ്ങളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ബിസിസിഐ ജാര്‍വോയ്ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടി വരുമോ എന്നാണ് ആരാധകര്‍ ഈ ട്വീറ്റ് കണ്ട ശേഷം തമാശയായി പ്രതികരിക്കുന്നത്.


ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് നാടകീയ രംഗങ്ങള്‍ ഗ്രൗണ്ടില്‍ അരങ്ങേറിയത്. ഇന്ത്യയുടെ ജേഴ്സി ധരിച്ച ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത് കളി തടസപ്പെടുത്തുകയായിരുന്നു. ഒരു ഇംഗ്ലണ്ടുകാരനാണ് ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്.

സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ജേഴ്സിയില്‍ ജര്‍വോ എന്ന് പേരെഴുതിയ വ്യക്തി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രൗണ്ടിലെത്തി ഇയാളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍, താന്‍ ധരിച്ചിരിക്കുന്നത് ഇന്ത്യന്‍ ജേഴ്സിയാണെന്നും താന്‍ കളിക്കാരനാണെന്നും ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരോട് പറയുന്നത് വീഡിയോയില്‍ കാണാം. കളിക്കളത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതുകണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article