വമ്പൻ കളിയല്ലേ അവർ കളിക്കുന്നത്, ചെന്നൈ ഉറപ്പായും ഫൈനൽ കളിക്കുമെന്ന് ആകാശ് ചോപ്ര

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (19:57 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഉറപ്പായിട്ടും ഫൈനൽ കളിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്നലെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ 49 റൺസിന് വിജയിച്ചിരുന്നു. ചെന്നൈ മുന്നോട്ട് വെച്ച 236 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സാധിച്ചുള്ളു.
 
തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ചെന്നൈ പോയിൻ്റ് ടേബിളിൽ ഒന്നാമത് ഫിനിഷ് ചെയ്യുമെന്നും ഈ ഐപിഎൽ കിരീടം സ്വന്തമാക്കുമെന്നും പറഞ്ഞത്. ചെന്നൈ അവരുടെ 7 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ചു.പ്ലേ ഓഫിലെത്താൻ നിങ്ങൾ 8 മത്സരങ്ങളിൽ വിജയിക്കേണ്ടതുണ്ട്. ചെന്നൈയ്ക്ക് അതിനായി ഇനി 3 മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട്. നിറയെ ഹോം ഗ്രൗണ്ട് മത്സരങ്ങളുള്ളതിനാൽ ചെന്നൈയ്ക്ക് ഇത് എളുപ്പമായിരിക്കും. ആകാശ് ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article