Virat Kohli : മറ്റൊരു വമ്പൻ നേട്ടവുമായി കോലി

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (19:43 IST)
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്കായി ക്യാച്ച് എടുത്തതോടെ ഐപിഎല്ലിൽ 100 ക്യാച്ചുകൾ തികയ്ക്കുന്ന ആദ്യ ആർസിബി താരമായി വിരാട് കോലി. ഐപിഎല്ലിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് കോലി.
 
മുംബൈ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡ്, ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന എന്നിവരാണ് 100 ക്യാച്ചുകൾ ഐപിഎല്ലിൽ സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങൾ. പൊള്ളാർഡ് 103 ക്യാച്ചുകളും റെയ്ന 109 ക്യാച്ചുമാണ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്. 228 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് കോലിയുടെ നേട്ടം.

അനുബന്ധ വാര്‍ത്തകള്‍

Next Article