വെറുതെയിരിക്കുന്ന ബുമ്രയ്ക്കും ധവാനുമെന്തിനാണ് കോടികൾ, വാർഷിക കരാറിനെതിരെ വിമർശനം

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2023 (15:22 IST)
കഴിഞ്ഞ ദിവസമാണ് ബിസിസിഐ കളിക്കാർക്കുള്ള തങ്ങളുടെ 2022-23ലെ വാർഷിക കരാർ പ്രഖ്യാപിച്ചത്. ഇതിൽ നിന്നും അജിങ്ക്യ രഹാനെ, ഭുവനേശ്വർ കുമാർ തുടങ്ങിയ സീനിയർ താരങ്ങൾ പുറത്താകുകയും സഞ്ജു സാംസൺ കരിയറിലാദ്യമായി ബിസിസിഐ കരാറിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. സി ഗ്രേഡ് കരാറാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. എന്നാൽ കരാറിൽ 37കാരനായ ശിഖർ ധവാനെയും കഴിഞ്ഞ ഒരു വർഷമായി ടീമിനായി കളിക്കാത്ത ജസ്പ്രീത് ബുമ്രയേയും ഉൾപ്പെടുത്തിയതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ.
 
 7 കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് കരാറിലാണ് ബുമ്രയെ നിലനിർത്തിയത്. യുവതാരങ്ങളായ ഉമ്രാൻ മാലിക്കിനെ പോലുള്ള യുവതാരങ്ങൾക്ക് സി ഗ്രേഡിൽ പോലും ഇടമില്ലാത്തപ്പോഴാണ് 37കാരനായ ഇനി കരിയർ ഏറെയില്ലാത്ത ധവാനെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരാധകർ വിമർശിക്കുന്നത്.കഴിഞ്ഞ വർഷം 2 മത്സരങ്ങൾ മാത്രമാണ് ബുമ്ര ഇന്ത്യയ്ക്കായി കളിച്ചത്. പരിക്കിൻ്റെ പിടിയിലുള്ള ബുമ്ര ഏകദിന ലോകകപ്പിൽ മത്സരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ ഉമ്രാനെ പോലുള്ള താരങ്ങളെ അവഗണിക്കുകയും ബുമ്രയെ എ പ്ലസ് കരാറിൽ ഉൾപ്പെടുത്തിയതുമാണ് ആരാധകരെ പ്രകോപിച്ചിരിക്കുന്നത്. എൻസിഎയിൽ താമസിക്കാനാണോ ബുമ്രയ്ക്ക് എ പ്ലസ് കരാറെന്ന് ഇവർ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article