തുടർച്ചയായി നാലാം മത്സരത്തിലും സംപൂജ്യൻ, സൂര്യകുമാറിനെ കടത്തിവെട്ടി പാക് താരം

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2023 (17:22 IST)
ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി ഗോൾഡൻ ഡക്കായി പുറത്തായി നാണക്കേടിൻ്റെ റെക്കോർഡിട്ട് സൂര്യകുമാർ യാദവിന് രക്ഷയായി പാക് താരത്തിൻ്റെ പ്രകടനം. രണ്ട് വർഷങ്ങൾക്ക് ശേഷം പാക് ടീമിലെത്തിയ അബ്ദുള്ള ഷെഫീക്കാണ് തുടർച്ചയായി 4 മത്സരത്തിൽ പൂജ്യനായി മടങ്ങി ക്രിക്കറ്റ് ലോകത്തിന് മുന്നിൽ നാണം കെട്ടിരിക്കുന്നത്.
 
ഇത്തരത്തിൽ പുറത്താവുന്ന ആദ്യ താരമാണ് ഷെഫീഖ്. 2020ൽ ന്യൂസിലൻഡിനെതിരെയായിരുന്നു ആദ്യത്തേത്.തൊട്ടടുത്ത മത്സരത്തിലും രണ്ടാം പന്തിൽ ഷെഫീഖ് മടങ്ങി. തുടർന്ന് ടീമിൽ നിന്നും പുറത്തായ ഷെഫീഖ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ അഫ്ഗാനെതിരെ ഷാർജയിൽ നടന്ന ആദ്യ മത്സരത്തിലും ഷെഫീഖിന് അക്കൗണ്ട് തുറക്കാനായില്ല. ഇന്നലെ നടന്ന രണ്ടാം ടി20യിലും പൂജ്യനായതോടെയാണ് ഷഫീഖിനെ തേടി നാണക്കേടിൻ്റെ റെകോർഡെത്തിയത്.
 
ഷെഫീഖ് ഉൾപ്പടെ താരങ്ങളെല്ലം നിരാശപ്പെടുത്തിയ മത്സരത്തിൽ പാകിസ്ഥാൻ 1430 റൺസിന് പുറത്താവുകയും അഫ്ഗാൻ ഒരു പന്ത് ശേഷിക്കെ വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് അഫ്ഗാൻ പാകിസ്ഥാനെതിരെ ടി20 പരമ്പര സ്വന്തമാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article