ടീം ഇന്ത്യയിലെ ജിന്നാണ് ധോണി; യുവരാജിനും സച്ചിനും അതറിയാം, ഇപ്പോള്‍ കോഹ്‌ലിക്കും പിടികിട്ടി!

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (20:33 IST)
റെക്കോര്‍ഡുകളുടെ തോഴന്‍ വിരാട് കോഹ്‌ലിയാണെങ്കില്‍ നേട്ടങ്ങളുടെ രാജകുമാരന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുമ്പോള്‍ രണ്ട് ലോകകപ്പും ഒരു ട്വന്റി-20 ലോകകപ്പും ഇന്ത്യയ്‌ക്ക് സമ്മാനിച്ച ചരിത്രമാണ് ധോനിക്കുള്ളത്.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെയും താരങ്ങളുടെയും നേട്ടങ്ങളില്‍ ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ കോഹ്‌ലി 10000 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ മറുവശത്ത് ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നു.

2007ലെ ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്‌റ്റുവാര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറ് പന്തും യുവരാജ് സിംഗ് സിക്‍സ് നേടിയപ്പോഴും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ധോണിയായിരുന്നു ഉണ്ടായിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുക്കര്‍ ആദ്യമായി എകദിനത്തില്‍ ഇരട്ട ശതകം സ്വന്തമാക്കിയപ്പോഴും മറുവശത്ത് മഹിയുണ്ടായിരുന്നു.

ഇന്ത്യയുടെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ തന്‍റെ ആദ്യ ഏകദിന ഇരട്ട സെഞ്ചുറി നേടിയപ്പോഴും ധോണിയായിരുന്നു ക്രിസില്‍ പങ്കാളിയായി ഉണ്ടായിരുന്നത്. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായി വിജയറണ്‍ നേടിയതും ധോണിയായിരുന്നു.

അതേസമയം, ഏകദിന ക്രിക്കറ്റില്‍ കടുത്ത തിരിച്ചടികളിലൂടെയാണ് ധോണി കടന്നു പോകുന്നത്. മോശം ഫോമും റണ്‍സ് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article