പരിക്ക് കടുകട്ടി, ശസ്‌ത്രക്രിയ വന്‍ പരാജയം; ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റില്‍ ബുംറ കളിച്ചേക്കില്ല

Webdunia
ഞായര്‍, 22 ജൂലൈ 2018 (14:30 IST)
ശസ്‌ത്രക്രിയ വിജയം കാണാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ജസ്‌പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. തള്ള വിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിനെ ശസ്‌ത്രകീയയ്‌ക്കു വിധേയമാക്കിയത്.

അയർലെൻഡിനെതിരായ ട്വന്റി - 20 മത്സരത്തിനിടെയായിരുന്നു 24കാരനായ ബുംറയ്ക്ക് പരിക്കേറ്റത്. താരത്തെ ഗ്രൗണ്ടിലിറക്കി പരിക്ക് കൂടുതല്‍ വഷളാക്കേണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐ എന്നാണറിയുന്നത്.

പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലും ബുംറ കളിച്ചിരുന്നില്ല. ഭുവനേശ്വര്‍ കുമാര്‍ വൃദ്ധിമാന്‍ സാഹ എന്നിവരും പരിക്കിന്റെ പിടിയിലാണെന്നത് ടീം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.

തോളിനേറ്റ പരിക്ക് സാഹയുടെ കരിയറിനെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article