ഭയപ്പെടുത്തിയത് ആര്‍ച്ചര്‍, അപകടം തിരിച്ചറിഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ബാറ്റ്‌സ്‌മാന്മാരുടെ സുരക്ഷ ശക്തമാക്കും

ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:06 IST)
ബാറ്റ്‌സ്‌മാന്മാരുടെ സുരക്ഷ കണക്കിലെടുത്ത് നെക്ക് ഗാർഡുകളോടു കൂടിയ ഹെൽമെറ്റുകൾ താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ മുതിര്‍ന്ന താരം സ്‌റ്റീവ് സ്‌മിത്ത് അടക്കമുള്ളവര്‍ പേസ് ബോളർ ജോഫ്ര ആർച്ചറുടെ ബൗണ്‍‌സറുകളേറ്റ് വീണതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഓസീസ് ക്രിക്കറ്റ് നീങ്ങുന്നത്.

കഴുത്തിന് സുരക്ഷ നൽകുന്ന തരത്തിലുള്ള ഹെൽമെറ്റുകൾ ഉപയോഗിക്കണമെന്ന നിര്‍ദേശം താരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍, പന്ത് തലയിലിടിച്ച് താരങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന സാഹചര്യം വര്‍ദ്ധിച്ചതോടെ നെക്ക് ഗാർഡുകളോടു കൂടിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

2014ൽ, ബൗൺസർ തലയിലിടിച്ച് ഫിൽ ഹ്യൂസ് മരിച്ചതോടെ ഓസ്ട്രേലിയ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരവും ഉണ്ടാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍