കൊവിഡ് 19: ട്വെന്റി ട്വെന്റി ലോകകപ്പിന്റെ ഭാവിയും അനിശ്ചിതത്വത്തിൽ, ഐസിസി യോഗം ചേരും

അഭിറാം മനോഹർ
ബുധന്‍, 25 മാര്‍ച്ച് 2020 (08:00 IST)
ലോകത്താകമാനം കൊവിഡ് 19 വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഐസിസിയുടെ ടി20 ലോകകപ്പും അനിശ്ചിതത്വത്തിൽ.മുൻ നിശ്ചയിച്ച പ്രകാരം ഈ വർഷം ഒക്‌ടോ‌ബറിൽ ഓസ്ട്രേലിയയിൽ വെച്ചാണ് ലോകകപ്പ് നടക്കേണ്ടത്. കൊറോണ വൈറസ് വ്യാപനം തടയാൻ ആറുമാസം വേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുന്നത്.ഇക്കാര്യം ചർച്ച ചെയ്യാൻ മർച്ച് 29ന് ഐസിസി ടെലി കോൺഫറൻസ് ചേരും.
 
മാര്‍ച്ച് 27 മുതല്‍ വിദേശികള്‍ക്ക് ഓസ്ട്രേലിയയിലേക്ക് പ്രവേശനമില്ല. ഈ വിലക്ക് ആറുമാസക്കാലത്തേക്ക് നീണ്ടുനിന്നേക്കും. ഈ കാലയളവിൽ വിദേശികൾക്ക് ഓസ്ട്രേലിയ് സന്ദർശിക്കാൻ സാധിക്കില്ല.ഇതാണ് ഐസിസി ലോകകപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.അതേസമയം കൊവിഡ് 19 കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഐസിസിയുടെ ദുബായിലെ ആസ്ഥാനം അടച്ചിട്ടു.ജീവനക്കാരേയും കുടുംബങ്ങളേയും സമൂഹത്തേയും സുരക്ഷിതമാക്കി ഐ.സി.സിയുടെ പ്രവര്‍ത്തനം സുഗമമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐ.സി.സി പ്രതിനിധികൾ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article