ഇംഗ്ളീഷ് കൌണ്ടി ക്രിക്കറ്റ് യുവതാരം മാത്യു ഹോഡന്‍ (22) അന്തരിച്ചു. സസെക്സ്സിന്റെ താരമായിരുന്നു മാത്യു ഹോഡന്‍. പേസ് ബൌളറായ ഹോഡന്‍ 2014 ലാണ് സസെക്സ്സിനായി അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ മൂന്നു രൂപത്തിലും ഹോഡന്‍ സസെക്സ്സിന്റെ കുപ്പായമണിഞ്ഞു.
കഴിഞ്ഞ ഓഗസ്റിലാണ് അവസാനമായി കളത്തിലിറങ്ങിയത്. എസെക്സ്സിനെതിരെ ഏകദിനമായിരുന്നു അവസാന മത്സരം.