ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരെഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളെ പറ്റിയുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരികുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ ഉള്‍പ്പെടുത്താന്‍ ടീമിന്റെ ഹെഡ് കോച്ചായ ഗൗതം ഗംഭീര്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പുജാരയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ കായികമാധ്യമമായ ക്രിക്ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.