ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുമ്പോൾ ന്യൂസിലൻഡ് പേസർ കെയ്‌ൽ ജാമിസണിന് 7 മത്സരങ്ങളുടെ പരിചയം മാത്രമാണുണ്ടായത്. എന്നാൽ പരിചയസമ്പന്നരായ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയെല്ലാം അടിത്തറയിളക്കിയ ബൗളിങ് പ്രകടനം കാഴ്‌ച്ചവെച്ചത് ഇളംമുറക്കാരനായ ജാമിസണായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 7 വിക്കറ്റുകളാണ് ജാമിസൺ പിഴുതത്. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് പ്രകടനവും ജാമിസണിന്റെ പേരിൽ തന്നെ.