ബിഗ് ബാഷിൽ ക്രിസ് ലിന്നിന്റെ വെടിക്കെട്ട്,മുംബൈക്ക് ലോട്ടറി തന്നെ

അഭിറാം മനോഹർ
തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (12:19 IST)
ബിഗ് ബാഷിൽ ഓസീസ് താരം ക്രിസ് ലിൻ ഓരോ മത്സരത്തിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും സത്യത്തിൽ സന്തോഷിക്കുന്നത് ഓരോ മുംബൈ ഇന്ത്യൻസ് ആരാധകനുമാവും. മറ്റ് താരങ്ങൾക്കായി ക്ലബുകൾ കോടികൾ മുടക്കിയപ്പോൾ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്കാണ് ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 
 
ബിഗ്ബാഷിൽ ബ്രസ്ബെൻ ഹീറ്റിനു വേണ്ടി കളിക്കുന്ന ലിൻ 35 പന്തിൽ 94 റൺസാണ് മത്സരത്തിൽ അടിച്ചെടുത്തത്. 11 സിക്സറുകൾ അടങ്ങിയ ഇന്നിങ്സിൽ കേവലം 20 പന്തിലാണ് താരം അർധ സെഞ്ച്വറി തികച്ചത്. ഇതോടെ ബിഗ്ബാഷ് ലീഗിൽ 2000 റൺസ് തികക്കുന്ന ആദ്യ താരമെന്ന നേട്ടവും ക്രിസ് ലിന്നിന്റെ പേരിലായി. 
 
ബിഗ്ബാഷിലെ പ്രകടനത്തോടെ കൊൽക്കത്ത വലിയ വിഡ്ഡിത്തമാണ് ചെയ്തതെന്നാണ് കൊൽക്കത്ത ആരാധകർ പറയുന്നത്. നിലവിലെ ഫോം ക്രിസ് ലിൻ ഐ പി എല്ലിലും തുടരുകയാണെങ്കിൽ ക്രിസ് ലിന്നിലൂടെ ഒരു മാച്ച് വിന്നറെ കൂടി മുംബൈക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article