അടുത്ത വര്‍ഷം ടെസ്‌റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍. പുറംവേദന അലട്ടുന്നതിനാല്‍ അഞ്ചുദിവസം കളിക്കാനുള്ള ശാരീരികക്ഷമ ഇല്ലാത്തതിലാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ട് നിന്നത്. വൈകാതെ ടെസ്‌റ്റിലേക്ക് തിരിച്ചെത്തുമെന്നും ഗെയില്‍ പറഞ്ഞു.
അടുത്ത കാലങ്ങളിലായി മോശം പ്രകടനം തുടരുന്ന വെസ്‌റ്റ് ഇന്‍ഡീസ് ടീമിനെ എഴുതിത്തള്ളരുതെന്നും കൂടുതല്‍ സമയം അവര്‍ക്കു നല്‍കണം. യുവതാരങ്ങളടങ്ങിയ നിരയാണിത്. കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ തീര്‍ച്ചയായും കാലതാമസം എടുക്കുമെന്നും ഗെയില്‍ വ്യക്തമാക്കി.