ഐ പി എല്ലിൽ ഏറ്റവും മികച്ച റെക്കോഡുള്ള ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ധോണിയുടെ നേത്രുത്വത്തിൽ ഇറങ്ങിയ ടീം മൂന്ന് തവണയാണ് ഐ പി എൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് കിരീടനേട്ടം ഉൾപ്പെടെ ഇതുവരെയും ഏഴ് ഫൈനലുകളിലാണ് ചെന്നൈ മത്സരിച്ചിട്ടുള്ളത്. ഇതിൽ രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസിനോട് കഴിഞ്ഞ തവണ ഫൈനലിൽ ഏറ്റ തോൽവിയും ഉൾപ്പെടുന്നു.
ദീർഘകാലമായി ചെന്നൈ ടീമിന് വേണ്ടി കളിക്കുന്ന സീനിയർ താരങ്ങളായ മുരളി വിജയ്,അമ്പാട്ടി റായിഡു,കേദാർ യാദവ് എന്നിവരെ ചെന്നൈ കൈവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറെകാലമായി ടീമിലെ നിർണായക സാന്നിധ്യമാണ് കേദാർ യാദവ്. ഇവർക്കൊപ്പം കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നർ കരൺ ശർമ,ലെഗ് സ്പിന്നര്‍ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയും ഒഴിവാക്കാൻ ചെന്നൈക്ക് പദ്ധതിയുണ്ട്.