Jaiswall: അവന്റെ ബാറ്റിംഗില്‍ ഒരു വീക്ക്‌നെസും കാണാനാകുന്നില്ല, ജയ്‌സ്വാളിനെ പുകഴ്ത്തി പീറ്റേഴ്‌സണ്‍

അഭിറാം മനോഹർ
ഞായര്‍, 18 ഫെബ്രുവരി 2024 (10:33 IST)
രാജ്‌കോട്ട് ടെസ്റ്റില്‍ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ച യുവതാരം യശ്വസി ജയ്‌സ്വാളിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജയ്‌സ്വാളില്‍ ഒരു ദൗര്‍ബല്യവും താന്‍ കാണുന്നില്ലെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു. ഇന്നലെ രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 133 പന്തില്‍ നിന്നും 104 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 9 ബൗണ്ടറികളും 5 സിക്‌സും അടങ്ങുന്നതായിരുന്നു ഇത്.
 
ജയ്‌സ്വാള്‍ വെല്ലുവിളി നേരിടാന്‍ പോകുന്നത് വിദേശപിച്ചുകളിലായിരിക്കുമെന്നും അതിനാല്‍ തന്നെ ജയ്‌സ്വാള്‍ വിദേശത്തും തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും പീറ്റേഴ്‌സണ്‍ പറയുന്നു. നിങ്ങളുടെ കരിയറില്‍ ഒരു മികച്ച കളിക്കാരനായി വിലയിരുത്തപ്പെടാനാകണമെങ്കില്‍ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകണം. അതിനാല്‍ തന്നെ വിദേശ പിച്ചുകളിലും ഇത്തരം പ്രകടനം നടത്താന്‍ ജയ്‌സ്വാളിനാകണം. പീറ്റേഴ്‌സണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article