ഇന്ത്യന്‍ ടെസ്‌റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്‌ത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ഏറ്റവും വലിയ സ്‌കോറായ 400 റണ്‍സ് ഉടന്‍ തന്നെ കോഹ്‌ലി തകര്‍ക്കും. അദ്ദേഹത്തിന് ഈ റെക്കോര്‍ഡ് നേതാന്‍ സാധ്യമാകുന്ന പരമ്പരകളാണ് വരാന്‍ പോകുന്നതെന്നും കപില്‍ വ്യക്തമാക്കി.
കോഹ്‌ലി ടെസ്‌റ്റില്‍ 400 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന് ആദ്യമായി പറഞ്ഞത് ഞാനാണ്. ഈ കാര്യം എല്ലാവരും ഓര്‍ത്തിരിക്കണം. വരും കാലങ്ങളില്‍ അതിന് നമ്മള്‍ സാക്ഷികളാകും. വളരെ വേഗത്തിലാണ് കോഹ്‌ലിയുടെ കളി പുരോഗമിക്കുന്നത്. കോഹ്ലിയുടെ പ്രായത്തില്‍ സച്ചിനായിരുന്നു കൂടുതല്‍ മിടുക്കനെന്നും കപില്‍ പറഞ്ഞു.
ഇന്ത്യക്കായി കോഹ്‌ലിക്ക് നിരവധി ടെസ്‌റ്റുകള്‍ കളിക്കാനുണ്ട്. ധാരാളം ടെസ്‌റ്റുകള്‍ കളിക്കേണ്ടി വരുന്നതിനാല്‍ കോഹ്‌ലി 401 റണ്‍സ് എന്ന ലാറയുടെ ലോകറെക്കോര്‍ഡ് തകര്‍ക്കും. ഈ സീസണില്‍ കോഹ്ലിക്ക് പാകമായ ഒന്നോ രണ്ടോ പിച്ചുകളുണ്ടെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
പതിനഞ്ചോളം ടെസ്റ്റ് മത്സരങ്ങള്‍ ഈ സീസണില്‍ ബാക്കി നില്‍ക്കുമ്പോഴാണ് കപിലിന്റെ പ്രസ്‌താവന. ടെസ്റ്റില്‍ 3194 റണ്‍സ് നേടിയിട്ടുളള കോഹ്ലി ഏകദിനത്തില്‍ 7212 റണ്‍സും ട്വന്റി-20യില്‍ 1641 റണ്‍സും നേടിയിട്ടുളള താരമാണ്.