റിയോ ഒളിംപിക്‌സിന് എത്തുന്നവര്‍ക്ക് സഹായാവുമായി എത്തുന്ന വളണ്ടിയര്‍മാര്‍ക്ക് നാലു നിറമായിരിക്കും. പച്ച, മഞ്ഞ, നീല, ചുവപ്പ് എന്നിങ്ങനെ നാലു നിറങ്ങളിലുള്ള യൂണിഫോമില്‍ ആയിരിക്കും ഒളിംപിക്സിലെ വളണ്ടിയര്‍മാര്‍ സഹായഹസ്തവുമായി റിയോയില്‍ എത്തുക. നിക്ഷിപ്തമായിരിക്കുന്ന ജോലികള്‍ക്ക് അനുസൃതമായാണ് വളണ്ടിയര്‍മാരുടെ നിറവും മാറുക.
ഓരോ നിറത്തിനും ഓരോ ജോലിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. റെഡ് വളണ്ടിയര്‍മാര്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ബ്ലൂ വളണ്ടിയര്‍മാര്‍ സാങ്കേതിക കാര്യങ്ങള്‍ക്കും യെല്ലോ വളണ്ടിയര്‍മാര്‍ ടീമിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനും ഗ്രീന്‍ വളണ്ടിയര്‍മാര്‍ പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരുമാണ്.
ഷര്‍ട്ട്, ട്രൌസേഴ്സ്, ജാക്കറ്റ്, ബാഗ്, സോക്സ്, മഴക്കോട്ട് എന്നിവ അടങ്ങിയത് ആയിരിക്കും വളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം സെറ്റ്.