Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

അഭിറാം മനോഹർ

ബുധന്‍, 21 മെയ് 2025 (13:54 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുമുള്ള സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കല്‍ പ്രഖ്യാപനം. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഇരുവരും പൂര്‍ണപരാജയമായിരുന്നെങ്കിലും 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് സീരീസില്‍ സീനിയര്‍ താരങ്ങളുണ്ടാകും എന്നാണ് ആരാധകരും കണക്ക് കൂട്ടിയത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് നല്‍കിയ അഭിമുഖങ്ങളിലടക്കം ടെസ്റ്റ് കളിക്കാനുള്ള താത്പര്യം രോഹിത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രോഹിത് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്.
 
ഇപ്പോഴിതാ രോഹിത്തിന്റെ വിരമിക്കലിന് പിന്നിലുണ്ടായ യഥാര്‍ഥ കാരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് സ്‌കൈ സ്‌പോര്‍ട്‌സ്. സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം എം എസ് ധോനി 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ പകുതിയില്‍ വെച്ച് വിരമിച്ചത് പോലെ ഒരു വിരമിക്കലിലാണ് രോഹിത് പ്ലാന്‍ ചെയ്തിരുന്നത്.  ധോനിയെ അനുകരിച്ച് അതേ രീതിയില്‍ ഇംഗ്ലണ്ട് പര്യടനത്തിന്റെ പകുതിയില്‍ വെച്ച് വിരമിക്കാനായിരുന്നു രോഹിത്തിന്റെ പ്ലാന്‍. സീരീസില്‍ ഉള്‍പ്പെടുത്താമെന്ന് ബിസിസിഐ സമ്മതിച്ചെങ്കിലും രോഹിത്തിന് ക്യാപ്റ്റന്‍സി നല്‍കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതോടെയാാണ് രോഹിത് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത്തിന്റെ വിരമിക്കലിന് ദിവസങ്ങള്‍ക്ക് ശേഷം വിരാട് കോലിയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ ഇംഗ്ലണ്ടിലേക്ക് യുവനിരയുമായാകും ടെസ്റ്റ് പരമ്പരയ്‌ക്കെത്തുക. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലാകും ഇന്ത്യന്‍ നായകനെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍