ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു മല്‍സരം പകല്‍രാത്രി മല്‍സരമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. മല്‍സരവേദി പിന്നീട് തീരുമാനിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമായെന്നും ബിസിസഐ സെക്രട്ടറി അറിയിച്ചു.
ദുലീപ് ട്രോഫി ടൂര്‍ണമെന്റും പകല്‍രാത്രി മല്‍സരങ്ങളാക്കിയേക്കും. പിങ്ക് നിറത്തിലുള്ള കുക്കാബുറ പന്തുകളായിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം അഡ്ലെയ്ഡില്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍രാത്രി ടെസ്റ്റ് മല്‍സരം കളിച്ചത്.