പന്തിനേക്കാൾ തിളങ്ങിയാൽ സഞ്ജുവിനെ അവഗണിക്കാനാവില്ല, ഒടുവിൽ സമ്മതിച്ച് സെലക്ഷൻ കമ്മിറ്റി അംഗം

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (19:42 IST)
ടി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്ന പരമ്പരയിൽ ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ന്യൂസിലൻഡിൽ നടക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തി ഏകദിനലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാകും സഞ്ജുവിൻ്റെ ശ്രമം.
 
ഇപ്പോഴിതാ സഞ്ജു ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകുന്നതിനെ ഇൻസൈഡ് സ്പോർട്സിനോട് പ്രതികരിച്ചിരിക്കുകയാണ് ഒരു സെലക്ഷൻ കമ്മിറ്റി അംഗം. സഞ്ജു സാംസൺ കഴിവുള്ള താരമാണ് എന്നതിൽ സംശയമില്ല. അത് മുൻപും തെളിയിക്കപ്പെട്ടതാണ്. സഞ്ജുവും ഇഷാൻ കിഷനും പന്തിനേക്കാൾ കൂടുതൽ റൺസ് കണ്ടെത്തിയാൽ അവരെ ബെഞ്ചിലിരുത്താൽ ഒരാൾക്കും സാധിക്കില്ല. കിട്ടുന്ന അവസരങ്ങൾ അവർ മുതലാക്കണം. അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ സീനിയർ താരമായ ദിനേശ് കാർത്തിക്കിൻ്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചതായുള്ള സൂചനയും അദ്ദേഹം നൽകി. ദിനേശ് കാർത്തിക് വിരമിക്കുന്നതോടെ കീപ്പർ എന്ന നിലയിൽ സഞ്ജു സാംസണിനും ഇഷാൻ കിഷനും കൂടുതൽ അവസരങ്ങൾ വരും വർഷങ്ങളിൽ ലഭ്യമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article