വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പാതിവഴിയില്‍ പര്യടനം ഉപേക്ഷിച്ച നടപടിയില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് 42 ദശലക്ഷം ഡോളര്‍ (256 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കാട്ടി ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു. അതെസമയം ബിസിസിഐയുടെ കത്ത് ലഭിച്ചതായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റും ഒരു ട്വന്‍റി-20യും കളിക്കാനാണ് വെസ്റ്റിന്‍ഡീസ് ടീം ഇന്ത്യയിലെത്തിയത്. എന്നാല്‍ ധര്‍മശാലയിലെ മത്സരത്തോടെ വിന്‍ഡീസ് ടീം മടങ്ങുകയായിരുന്നു. അതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടമാണ് ബിസിസിഐയ്ക്ക് ഉണ്ടായത്.
മല്‍സരം പ്രക്ഷേപണം ചെയ്യുന്നതിനുള്ള കരാര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടമായത്. 35 ദശലക്ഷം ഡോളറാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ടിക്കറ്റ് വില്‍പ്പന വഴി രണ്ട് മില്യണ്‍ ഡോളറും നഷ്ടമുണ്ടായതായി ബിസിസിഐ പറയുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് കത്ത് നല്‍കിയത്.