ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ അവസാന മത്സരം ഇന്ന്
ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിൽ ഇപ്പോൾ 2-0ത്തിന് മുന്നിലുള്ള ബംഗ്ളാദേശിന് ഇന്നുകൂടി വിജയിക്കാനായാൽ ചരിത്രം സൃഷ്ടിക്കാം. ആദ്യമായാണ് ഇന്ത്യയ്ക്കെതിരെ ബംഗ്ളാദേശ് പരമ്പര നേടുന്നത്. ഇതിനു മുമ്പ് സിംബാബ്‌വെയെ രണ്‌ടു തവണയും (5–0), രണ്‌ടു തവണ ന്യൂസിലന്‍ഡിനെയും (4–0നും 3–0) പാക്കിസ്ഥാനെയും വെസ്റ്റ് ഇന്‍ഡീസിനെയും ഓരോ തവണയും (3–0) ബംഗ്ലാദേശ് തോല്‍പ്പിച്ചിട്ടുണ്‌ട്.
ധോണിയുടെ ക്യാപ്ടൻസിയിൽ ഇന്ത്യ മൂന്ന് ഏകദിന പരമ്പരകളിലേ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയിട്ടുള്ളൂ. 2011 ൽ ഇംഗ്ളണ്ടിനെതിരെ 4-0ത്തിനും 2013-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2-0ത്തിനും 2014 ൽ ന്യൂസിലൻഡിനെതിരെ 4-0ത്തിനുമായിരുന്നു തോൽവികൾ. ഇതിനിടെ ഇന്ത്യൻ ടീമിന്റെ ഡ്രെസിംഗ് റൂമിൽ പടലപ്പിക്കണങ്ങൾ ആരംഭിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.