വിലക്ക് കരിയര്‍ തകര്‍ക്കുമോ ?; കടുത്ത തീരുമാനം പ്രഖ്യാപിച്ച് സ്‌മിത്ത്

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (14:31 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിലുണ്ടായ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ  വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് കടുത്ത തീരുമാനത്തില്‍.

വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്നാണ് സ്‌മിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ക്രിക്കറ്റ് ഓസ്‌ട്രേലിയ ശക്തമായ സന്ദേശവും ഇടപെടലുമാണ് നടത്തിയിരിക്കുന്നത്. ശിക്ഷാ നടപടി ഞാന്‍ സ്വീകരിക്കുന്നു. അതിനാല്‍ അപ്പീലിന് പോകാന്‍ ഒരുക്കമല്ല. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തതാണ്. വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം” - എന്നും സ്‌മിത്ത് പറഞ്ഞു.

വിലക്ക് നേരിടാന്‍ സ്‌മിത്ത് അപ്പീലിന് പോകുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് അദ്ദേഹം തന്റെ തീരുമാനം വെളിപ്പെടുത്തിയത്. സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷവും കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസവുമാണ് വിലക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article