ഇനി അവരെ വെറുതെ വിടൂ: സച്ചിൻ

വെള്ളി, 30 മാര്‍ച്ച് 2018 (14:14 IST)
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ടീം പന്തിൽ ക്രിത്രിമം കാണിച്ച സംഭവത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പ്രതികരണം. സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് സ്മിത് നടത്തിയ പത്രസമ്മേളനത്തിനു പിന്നാലെയാണ് സച്ചിൻ പ്രതികരണവുമയി രംഗത്ത് വന്നത്. 
 
അവർ ഖേദിക്കുന്നുണ്ട്. വേദനിക്കുന്നുണ്ട് ഈ പശ്ചാതാപം പേറിയാണ് ഇനിയവർ ജീവിക്കേണ്ടത്. അവരെ ഇനിഅവരുടെ കുടുംബങ്ങൾക്കായി വിട്ടു നൽകു. അവർക്കിപ്പോൾ അല്പം സമാധാനമാണ് ആവശ്യം. നമ്മളെല്ലാവരും പിൻവാങ്ങേണ്ട സമയമാണിത്. എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. 
 
വിമാനത്താവളത്തിലെ സ്മിത്തിന്റെ ദൃശ്യങ്ങളും പത്രസമ്മേളനവും കണ്ടാൽ അവർ എത്രത്തോളം പശ്ചാത്തപിക്കുന്നു എന്ന് മനസ്സിലാകും. ഈ ഒരു തെറ്റ് കാരണം ക്രിക്കറ്റിലെ അവരുടെ മികവിനെ ആരും ചോദ്യം ചെയ്യരുതെന്നും നേരത്തെ രോഹിത് ശർമയും ട്വീറ്റ് ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍