ആടിയുലഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; കുറ്റവിമുക്തനാക്കപ്പെട്ട ലേമാനും രാജിവച്ചു

വ്യാഴം, 29 മാര്‍ച്ച് 2018 (18:29 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്യമം നടത്തിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറ്റവിമുക്തനാക്കിയ പരിശീലകന്‍ ഡരന്‍ ലേമാന്‍ രാജിവച്ചു. 
 
നടന്ന സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നും ഓസീസ് ടീമിന് പുതിയൊരു പരിശിലകന്‍ വരേണ്ട സമയമാണിതെന്നും ലേമാന്‍ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്‌ട്രേലിയ പാപങ്ങളെല്ലാം കഴുകി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നായകന്‍ സ്‌റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ചെയ്തത് തെറ്റു തന്നെയാണ്. പക്ഷെ ഇവരാരുംതന്നെ മോശം വ്യക്തികളല്ല. ഇക്കാര്യത്തില്‍ മറ്റൊരു വശംകൂടിയുണ്ട്. ആരാധകര്‍ അവര്‍ക്ക് ഒരവസരംകൂടി നല്‍കണം. അവരെക്കുറിച്ചു ഓര്‍ത്ത് എനിക്ക് അതിയായ വിഷമമുണ്ടെന്നും ലേമാന്‍ വ്യക്തമാക്കി. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാന്‍ പോകുന്ന നാലം ടെസ്‌റ്റാകും അഞ്ചു വര്‍ഷമായി ഓസ്‌ട്രേലിയന്‍ ടീമിനെ നിയന്ത്രിക്കുന്ന ലേമാന്റെ അവസാന മത്സരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍