ബാബറിന് പ്രത്യേക പരിഗണന, പഴി പോലും കേൾക്കണ്ട, ഇത്യയധികം അവസരം മറ്റാർക്കാണ് കിട്ടിയിട്ടുള്ളത്: അഫ്രീദി

അഭിറാം മനോഹർ
വെള്ളി, 12 ജൂലൈ 2024 (14:18 IST)
ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ അസമിന് ആവശ്യത്തിലേറെ അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞുവെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. ലോകകപ്പ് പരാജയത്തില്‍ പാകിസ്ഥാന്‍ ടീമിന് രൂക്ഷവിമര്‍ശനം ലഭിക്കുമ്പോഴും ബാബറിന്റെ കാര്യത്തില്‍ അതുപോലും നടക്കുന്നില്ലെന്ന് അഫ്രീദി പറയുന്നു.
 
പുതിയ ക്യപ്റ്റനെയോ കോച്ചിനെയോ ഉടന്‍ തീരുമാനിക്കണം. അവര്‍ക്ക് ആവശ്യമായ സമയം നല്‍കണം. ബാബറിനെ സംബന്ധിച്ചിടത്തോളം അവന് ആവശ്യത്തിലധികം സമയം നമ്മള്‍ നല്‍കി കഴിഞ്ഞു. മറ്റൊരു പാക് നായകനും ഇത്രയും അവസരങ്ങള്‍ നല്‍കിയിട്ടില്ല. ലോകകപ്പ് കഴിഞ്ഞാലുടന്‍ ക്യാപ്റ്റനാണ് ആദ്യം പഴി കേള്‍ക്കുക. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. 2-3 ലോകകപ്പ്, ഏഷ്യാകപ്പുകള്‍ കഴിഞ്ഞിട്ടും ബാബര്‍ നായകനായി തന്നെ തുടരുന്നു. മറ്റാര്‍ക്കാണ് ഇങ്ങനെ അവസരം നല്‍കിയിട്ടുള്ളത്. അഫ്രീദി ചോദിക്കുന്നു.
 
 അതേസമയം പിസിബി പാക് സെലക്ടര്‍മാരുടെ കമ്മിറ്റിയില്‍ നിന്നും വഹാബ് റിയാസിനെയും അബ്ദുള്‍ റസാഖിനെയും പുറത്താക്കിയതിനെയും അഫ്രീദി വിമര്‍ശിച്ചു. കമ്മിറ്റിയില്‍ 6-7 പേരുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവരെ മാത്രം പുറത്താക്കിയതെന്നാണ് അഫ്രീദി ചോദിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article