അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കോലിയുടെ നിലവാരത്തിൽ ബാബർ എത്തുമെന്ന് പാക് ബാറ്റിങ് കോച്ച് യൂനിസ് ഖാൻ

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (13:21 IST)
നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഇന്ത്യൻ നായകനായ വിരാട് കോലി.നിരവധി നേട്ടങ്ങൾ സ്വന്തം പേരിലാക്കിയിട്ടുള്ള കോലിയുടെ പിൻഗാമി ആരായിരിക്കും എന്ന ചർച്ചയും ക്രിക്കറ്റ് ലോകത്ത് പതിവാണ്. ഇതിൽ തന്നെ കോലിക്ക് പിൻഗാമിയാവാൻ ശേഷിയുള്ള താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കളിക്കാരനാണ് പാക് താരമായ ബാബർ അസം.
 
ഇപ്പോളിതാ കോലിയുടെ നിലവാരത്തിലേക്ക് അധികം വൈകാതെ എത്താൻ ശേഷിയുള്ള ബാറ്റ്സ്മാനാണ് ബാബറെന്ന് വിലയിരുത്തിയിരിക്കുകയാണ് മുൻ പാക് താരവും ടീമിന്റെ ബാറ്റിങ് കോച്ചുമായ യൂനിസ് ഖാൻ.നിലവിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കോലി തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. കോലിയുമായി ഇപ്പോൾ ബാബറിനെ താരതമ്യ ചെയ്യുന്നതിലും അർഥമില്ല.കോലിയെപ്പോലെ തന്നെ ബാബറും മികച്ച പ്രകടനമാണ് സമീപകാലത്തു മൂന്നു ഫോര്‍മാറ്റിലും കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.
 
അടുത്തൊരു അഞ്ച് വർഷത്തിൽ ബാബറിന് കോലിയുടെ അതേ നിലവാരത്തിൽ എത്താൻ സാധിക്കും.ആ സമയത്ത് രണ്ടുപേരെയും താരതമ്യം ചെയ്യുന്നതായിരിക്കും ഉചിതമെന്നും യൂനിസ് ഖാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article