ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ നാല് പന്തുകള്‍ നേരിട്ട സൂര്യ വെറും ഒരു റണ്‍സെടുത്ത് പുറത്തായി. ഒന്നാം ട്വന്റി 20 യില്‍ 17 പന്തില്‍ 21 റണ്‍സും രണ്ടാം മത്സരത്തില്‍ ഒന്‍പത് പന്തില്‍ നാല് റണ്‍സുമാണ് സൂര്യ സ്‌കോര്‍ ചെയ്തത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ഇതുവരെ നേടിയത് 26 റണ്‍സ് മാത്രം. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം സൂര്യയുടെ ബാറ്റിങ്ങിനെ ബാധിച്ചോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സൂര്യയുടെ ശരാശരി 52.00 ആണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 43.66, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ 41.32 എന്നിങ്ങനെയാണ് സൂര്യയുടെ ട്വന്റി 20 ശരാശരി. എന്നാല്‍ സ്വന്തം ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച മത്സരങ്ങളില്‍ സൂര്യയുടെ ശരാശരി വെറും 33.12 മാത്രമാണ്. ക്യാപ്റ്റന്‍സി ഉത്തരവാദിത്തം കാരണമാണ് സൂര്യ ബാറ്റിങ്ങില്‍ വേണ്ടത്ര മികച്ച പ്രകടനം നടത്താത്തതെന്നാണ് ആരാധകര്‍ പറയുന്നത്.