ഹ്യൂഗ്‌സിന്റെ നില അതീവ ഗുരുതരം; സ്‌കാനിംഗിന് വിധേയനാക്കും

ബുധന്‍, 26 നവം‌ബര്‍ 2014 (14:17 IST)
ബൗണ്‍സര്‍ തലയില്‍ കൊണ്ട് തലക്ക് ഗുരുതരമായി പരുക്കേറ്റ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂഗ്‌സിന്റെ നില അതീവ ഗുരുതരമായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ യാതൊരു തരത്തിലുള്ള മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം ഹ്യൂഗ്‌സിനെ ഇന്ന് അടിയന്തരമായി മറ്റൊരു സ്‌കാനിംഗിന് വിധേയനാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സിഡ്‌നിയില്‍ പ്രാദേശിക ലീഗിലെ സൗത്ത് ഓസ്‌ട്രേലിയ-ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റുന്നത്.

സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്തിടിച്ച ഉടനെതന്നെ ഹ്യൂഗ്‌സ് ക്രീസില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഹ്യൂഗ്സിനെ ഹെലികോപട്റില്‍ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഓസ്ട്രേലിയ്ക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഹ്യൂഗ്‌സ് പാഡണിഞ്ഞിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക