ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയൻ താരം ക്രിസ് ലിൻ പരുക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. കഴുത്തിന്റെ കശേരുക്കൾക്ക് ഏറ്റ പരുക്കുല്‍ വിശ്രമവും ചികിത്സയും ആവശ്യമായതിനാലാണ് ഓസീസ് ഓള്‍ റൌണ്ടറെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കിയത്.
പരുക്ക് നിസാരമല്ലാത്തതിനാല്‍ പാകിസ്‌ഥാനെതിരായ അവസാന മൂന്ന് ഏകദിനത്തിനും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും ലിന്ന് കളിക്കാൻ കഴിയില്ല. ലിന്നിന് പകരം പീറ്റർ ഹാൻഡ്സ്കോമ്പിനെ ടീമിൽ ഉൾപ്പെടുത്തി.
ബിഗ് ബാഷിലെ വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്‌ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിലേക്ക് ക്ഷണം കിട്ടാൻ ലിന്നിനെ സഹായിച്ചത്. ആദ്യ മത്സരത്തിൽ ലിൻ കളിച്ചെങ്കിലും മെൽബണിലെ രണ്ടാം മത്സരത്തിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല.