ഒന്നാം ടെസ്റ്റില്‍ ഓസിസിന് മേല്‍കൈ; വിന്‍ഡീസ്‌ 148നു പുറത്ത്

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (11:40 IST)
ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വെസ്റ്റ്‌ ഇന്‍ഡീസ്‌ പതറുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ്‌ 148 റണ്‍സിനു പുറത്തായി.  മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ്‌ 85/3 എന്ന നിലയിലാണ്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത വിന്‍ഡീസ്‌ ഓസീസ്‌ ബൌളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.  36 റണ്‍സ്‌ നേടിയ സായി ഹോപാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ്‌ ഹേസില്‍വുഡ്‌, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതം നേടി.

 മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക്  ഓപ്പണര്‍മാരായ ഡേവിഡ്‌ വാര്‍ണര്‍ (8), ഷോണ്‍ മാര്‍ഷ്‌ (19) എന്നിവരുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ ക്യാപ്‌റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ (18)  വിക്കറ്റ് കൂടി നഷ്ടമായതോടെ ഓസ്ട്രേലിയ  61/3 എന്ന നിലയിലായി.17 റണ്‍സോടെ സ്റ്റീവ്‌ സ്‌മിത്തും 20 റണ്‍സോടെ ആഡം വോജസും കൂടുതല്‍ വിക്കറ്റ്‌ പോകാതെ ഒന്നാം ദിവസം ഓസീസിനെ രക്ഷിച്ചു.