ചുമ്മാ എറിഞ്ഞതല്ല, കൃത്യമായ പ്ലാനുണ്ടായിരുന്നു; ബൗളിങ്ങിനെ കുറിച്ച് വെളിപ്പെടുത്തി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (09:03 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിന് വിജയത്തിലെത്തിച്ചതില്‍ യുവതാരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ വെറും അഞ്ച് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയാണ് അര്‍ജുന്‍ ചെയ്തത്. പന്തെറിയുമ്പോള്‍ തനിക്ക് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നെന്നാണ് അര്‍ജുന്‍ പറയുന്നത്. 
 
വൈഡ് ബോളുകള്‍ എറിയാനായിരുന്നു പദ്ധതി. അപ്പോള്‍ ബാറ്റര്‍ ലോങ് ബൗണ്ടറികള്‍ കളിക്കാന്‍ നോക്കി ക്യാച്ചുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഓഫ് ലൈനില്‍ വൈഡ് ബോളുകള്‍ എറിയാന്‍ നോക്കി. ഏത് സമയത്തും പന്തെറിയാന്‍ എനിക്ക് ഇഷ്ടമാണ്. ഞാനും അച്ഛനും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാറുണ്ട്. പന്ത് റിലീസ് ചെയ്യുന്നതിലും കൃത്യമായ ലെങ്തിലുമാണ് ഞാന്‍ ശ്രദ്ധിച്ചത്. ടേണ്‍ കൂടി ലഭിക്കുകയാണെങ്കില്‍ അത് ബോണസ് ആണ് - അര്‍ജുന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article