ഡിലീറ്റ് ചെയ്‌തു മടുത്തോ ?; ഹൃദയം തകര്‍ന്ന കോഹ്‌ലി വാര്‍ണറിന് വേണ്ടി ഇൻസ്റ്റഗ്രാമിൽ ചിരിക്കുന്ന ഫോട്ടോ പോസ്‌റ്റ് ചെയ്‌തു
ബുധന്‍, 10 ഫെബ്രുവരി 2016 (12:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സൂപ്പര്‍ താരം അനുഷ്‌കാ ശര്‍മയും വേര്‍പിരിഞ്ഞതായി സ്ഥിരീകരിച്ചതോടെ ഹൃദയം തകരുന്ന വേദന അനുഭവിക്കുന്ന ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനായി ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തു.
അനുഷ്‌കയുമായുള്ള ദീര്‍ഘനാളെത്തെ പ്രണയം അവസാനിച്ചെന്ന് വ്യക്തമാക്കിയ കോഹ്‌ലി ഹാര്‍ട്ട് ബ്രോക്കണ്‍ എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്‌റ്റ് ചെയ്‌തിരുന്നു. കുറച്ച് കഴിഞ്ഞ് അദ്ദേഹം തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. എന്നാല്‍, വീണ്ടും ഫോട്ടോ അപ്‌ലോഡ് ചെയ്യുകയായിരുന്നു കോഹ്‌ലി. എന്തെങ്കിലും പാപം ചെയ്‌തിട്ടാണോ താന്‍ ഫോട്ടോ ഡിലീറ്റ് ചെയ്‌തതെന്ന സംശയം മനസിനെ വേട്ടയാടിയതോടെ വീണ്ടും ഫോട്ടോ പോസ്‌റ്റ് ചെയ്യുകയായിരുന്നു.
ഈ സമയം തന്റെ ചിരിക്കുന്ന മുഖം കാണണമെന്ന ഡേവിഡ് വാര്‍ണര്‍ ആവശ്യപ്പെട്ടതോടെയാണ് കോഹ്‌ലി വീണ്ടും ചിത്രം പോസ്‌റ്റ് ചെയ്‌തത്.
കോഹ്‌ലിയും അനുഷ്‌കയും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തുവന്നിരുന്നു. അനുഷ്‌കയുടെ സമീപനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച് കോഹ്‌ലി ബന്ധത്തില്‍ നിന്ന് മാറുകയായിരുന്നു. ഉടന്‍ വിവാഹം വേണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടപ്പോള്‍ 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും തനിക്ക് കരിയര്‍ ശ്രദ്ധിക്കണമെന്നും അതിനാണ് പ്രാധാന്യമെന്നും അനുഷ്‌ക വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
പിന്നാലെ അനാവശ്യ കാര്യങ്ങളില്‍ അനുഷ്‌ക നിയന്ത്രിക്കാനും തുടങ്ങിയതോടെ കോഹ്‌ലി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ട്. ഒരിക്കല്‍ കോഹ്ലി തന്നെ ഈ കാര്യം ഒരു പൊതുവേദിയില്‍ വെച്ച് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യവും ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കി.
പിന്നാലെ വിവാഹത്തിന്റെ കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്‌തു. എന്നാല്‍ അനുഷ്‌ക ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. വിവാഹത്തിനുള്ള തയാറെടുപ്പിലല്ല, ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍. താന്‍ ഇവിടെ നന്തോഷത്തിലാണ്. വിവാഹം ഉണ്ടാകുമ്പോള്‍ അതു തീര്‍ച്ചയായും പരസ്യപ്പെടുത്തുമെന്നുമാണ് അനുഷ്‌ക അന്ന് പറഞ്ഞത്. അനുഷ്‌കയുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് കോഹ്‌ലി നേരത്തെ പിന്‍വാങ്ങി.