ഒന്നിലും തളരാതെ, ശ്രദ്ധയോടെ മികച്ച ഒരു ക്രിക്കറ്ററായി വളർന്നു വരാനാണ് പന്ത് ശ്രമിക്കേണ്ടതെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും രഹാനെ അഭിപ്രായപ്പെട്ടു. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഹാനെ.
എന്നാൽ, എല്ലാം തകർന്നടിഞ്ഞത് വളരെ പെട്ടന്നായിരുന്നു. തുടർച്ചയായ മോശം പെർഫോമൻസിനെ തുടർന്ന് പന്തിന്റെ കൈയ്യിൽ വന്ന് ചേർന്ന ഭാഗ്യം ഓരോന്നായി താരത്തെ വിട്ടകലുകയായിരുന്നു. ടീമിൽ നിന്നും മാറിനിൽക്കേണ്ടി വന്ന പന്ത് തന്റെ ഭാഗത്ത് വന്ന പോരായ്മ തിരിച്ചറിയുന്നുണ്ടോയെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.
ബംഗാൾ താരം വൃദ്ധിമാൻ സാഹയമാണ് ഇപ്പോൾ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ലോകേഷ് രാഹുൽ വിക്കറ്റ് കീപ്പറിന്റെ ജോലി കൂടി ചെയ്യാൻ റെഡിയായതോട്ര് പന്തിന്റെ കാര്യം കട്ടപൊഹ.
‘സഹതാരങ്ങളിൽനിന്ന്, അവർ ആരായാലും നല്ല കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. ഇക്കാര്യത്തിൽ സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ല. ഓരോ മത്സരത്തിലും ടീമിന് ആവശ്യമായതെന്തോ, അത് നാം അംഗീകരിച്ചേ മതിയാകൂ. ക്രിക്കറ്ററെന്ന നിലയിൽ വളരാനായി കഠിനാധ്വാനം ചെയ്യുക.‘ - രഹാനെ അഭിപ്രായപ്പെട്ടു.
ഓരോ കളിയിലും മോശം പ്രകടനം കാഴ്ച വെയ്ക്കുമ്പോഴും പന്തിനെ ചേർത്തുപിടിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും ഇപ്പോൾ പന്തിനോട് മുഖം തിരിച്ചിരിക്കുകയാണെന്ന് ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. പന്തിനെ കോഹ്ലിയും കൈയ്യൊഴിഞ്ഞിരിക്കുന്നുവെന്ന് ഇക്കൂട്ടർ പറയുന്നു. ഏതായാലും പന്തിന്റെ നല്ല കാലം ഉടനുണ്ടാകുമോ എന്ന കാര്യവും ആരാധകർ തിരക്കുന്നുണ്ട്.