ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ എത്താതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന് തിരിച്ചടിയായി ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഹൈബ്രിഡ് മോഡലില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നിശ്ചയിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ ഫൈനലിലും ഇല്ല ഫൈനല്‍ പാകിസ്ഥാനിലും ഇല്ല എന്ന നാണക്കേടിലാണ് ആതിഥേയര്‍.
ഫൈനലിന് നാല് ദിവസം ശേഷിക്കെ ചാമ്പ്യന്‍സ് ട്രോഫി ഇതോടെ പാകിസ്ഥാനില്‍ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയെ ആകും ഇന്ത്യ നേരിടുക. ദുബായ് രാജ്യാന്ത്ര സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയിച്ചതോടെയാണ് ഫൈനല്‍ വേദി പാകിസ്ഥാനില്‍ നിന്നും കൈവിട്ട് പോയത്. ഇന്ത്യ ഫൈനലില്‍ എത്തിയില്ലായിരുന്നെങ്കില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് ഫൈനല്‍ വേദിയായി നിശ്ചയിച്ചിരുന്നത്.