നാണംകെട്ട് പാക്കിസ്ഥാന്‍; അഫ്ഗാനിസ്ഥാനോട് തോറ്റ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നിന്ന് പുറത്ത്

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2023 (15:07 IST)
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് സെമി ഫൈനലില്‍ തോല്‍വി. അഫ്ഗാനിസ്ഥാനോട് നാല് വിക്കറ്റ് തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 18 ഓവറില്‍ 115 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 33 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സ് നേടിയ നൂര്‍ അലി സദ്രാന്‍, 19 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ ഗുല്‍ബാദിന്‍ നായിബ് എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 
 
19 പന്തില്‍ 24 റണ്‍സ് നേടിയ ഒമര്‍ യൂസഫ് ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 20 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചില്ല. ആറ് പേര്‍ ഒറ്റയക്കത്തിനു പുറത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ക്വായിസ് അഹമ്മദ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം. 
 
നാളെ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article