ടെസ്റ്റിലെ മികച്ച ബാറ്റർ ജോ റൂട്ടെന്ന് മൈക്കൽ വോൺ, ഓസ്ട്രേലിയയിൽ സെഞ്ചുറിയുണ്ടോ എന്ന് ഗിൽക്രിസ്റ്റ്

അഭിറാം മനോഹർ

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (18:24 IST)
സമകാലിക ക്രിക്കറ്റില്‍ ലിമിറ്റഡ് ഓവറിലെ ഏറ്റവും മികച്ച താരം വിരാട് കോലിയാണ് എന്നത് തര്‍ക്കത്തിന് ഇടയാക്കാത്ത വസ്തുതയാണ്. നിലവില്‍ കോലിയ്ക്ക് ഏതെങ്കിലും ഫോര്‍മാറ്റില്‍ വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങള്‍ ഉണ്ടെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റിലാണ്. സ്റ്റീവ് സ്മിത്താണോ കോലിയാണോ അതോ ജോ റൂട്ടാണോ ടെസ്റ്റിലെ മികച്ച താരമെന്ന ചര്‍ച്ചകള്‍ ഏറെക്കാലമായി തുടരുന്നതാണ്.
 
 കഴിഞ്ഞ 4 വര്‍ഷക്കാലം കൊണ്ട് ഫാബുലസ് ഫോറില്‍ ടെസ്റ്റില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ബാറ്റര്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്. ടെസ്റ്റില്‍ 34 സെഞ്ചുറികള്‍ കുറിച്ചതാണ് ജോ റൂട്ടാണ് നിലവില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്ററെന്ന് പറയുന്നവര്‍ ഏറെയാണ്. കഴിഞ്ഞ 4 വര്‍ഷക്കാലത്ത് ടെസ്റ്റില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല. ഇതോടെയാണ് ടെസ്റ്റില്‍ നിലവിലെ ഏറ്റവും മികച്ച താരം ജോ റൂട്ടാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ അവകാശപ്പെട്ടത്.
 
 ഇപ്പോഴിതാ മൈക്കല്‍ വോണിന്റെ ഈ അഭിപ്രായത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് കോലിയെന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി റൂട്ടിന്റെ സ്റ്റാറ്റസ് മികച്ചതാണ്. എന്നാല്‍ ഓസീസില്‍ ഒരു സെഞ്ചുറി നേടാന്‍ റൂട്ടിനായിട്ടില്ല. അതേസമയം പെര്‍ത്തില്ല് കോലി നേടിയ 123 റണ്‍സ് പ്രകടനം ടെസ്റ്റിലെ മികച്ച ഇന്നിങ്ങ്‌സുകളില്‍ ഒന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍