സെവാഗും രോഹിത്തും ഓപ്പണിംഗ് ചെയ്യട്ടെ, ധോണി നായകൻ എബിഡിയുടെ ഐപിഎൽ ഇലവൻ ഇങ്ങനെ

ബുധന്‍, 1 ജൂലൈ 2020 (14:05 IST)
ഐപിഎൽ ചരിത്രത്തിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഐപിഎൽ ഓൾ സ്റ്റാർ ഇലവനെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. പ്രമുഖ കമന്റേറ്റർ ഹർഷാ ബോഗ്ലേയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇന്ത്യയുടെ വെടിക്കെട്ടുതാരങ്ങളായ വീരേന്ദർ സേവാഗിനെയും രോഹിത് ശർമ്മയേയുമാണ് എബിഡി ഓപ്പണിംഗ് താരങ്ങളായി തിരഞ്ഞെടുത്തത്.തന്റെ അടുത്ത സുഹൃത്തും ഇന്ത്യൻ നായകനുമായ വിരാട് കോലിയുമാണ് മൂന്നാം സ്ഥാനത്ത് ഡിവില്ലിയേഴ്‌സ് നാലാമതും ടീമിലുണ്ട്. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്ക്സാണ് അഞ്ചാമത്.ധോണി നായകാനാകുന്ന ടീമിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇടം നേടി.
 
3 പേസർമാരും ഒരു സ്പിന്നറുമടങ്ങുന്നതാണ് എബിഡിയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ്.ഇന്ത്യന്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ യുവ താരം കാഗിസോ റബാദയും ആയിരിക്കും പേസ് ആക്രമണത്തിന് ചുമതല വഹിക്കുക.ടീമിലെ ഏക സ്പിന്നറായി അഫ്‌ഗാനിസ്ഥാൻ താരം റാഷിദ് ഖാനും ഇടംനേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍