ധോണിയാണോ പരാജയത്തിന് കാരണം ?; ആ വില്ലന്‍ ആരെന്ന് പറഞ്ഞ് ഫിഞ്ച്

Webdunia
ഞായര്‍, 20 ജനുവരി 2019 (17:35 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു താരം. തോല്‍‌വിയുടെ വക്കില്‍ നിന്നും ഇന്ത്യന്‍ ടീമിന് വിജയം നേടിക്കൊടുത്തത് മറ്റാരുമല്ലായിരുന്നു. ടെസ്‌റ്റിന് പിന്നാലെ ഏകദിനവും നഷ്‌ടമായതോടെ ഓസീസ് ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്.

പരമ്പര നഷ്‌ടപ്പെടാന്‍ കാരണം താന്‍ തന്നെയാണെന്നാണ് ഓസീസ് ക്യാപ്‌റ്റന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കുന്നത്. ടീമിലെ ഏറ്റവും തളര്‍ന്ന ഘടകം താനായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ പ്രകടനം നിരാശപ്പെത്തുന്നതായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ഏകദിന പരമ്പരയിലെ ഓരോ മത്സരങ്ങളിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചു. എന്നാല്‍, ക്യാപ്‌റ്റനെന്ന നിലയില്‍ എനിക്ക് ശോഭിക്കാനായില്ല. ഇത് നിരാശയുണ്ടാക്കുന്ന കാര്യമാണെങ്കിലും കളിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ആത്മവിശ്വാസത്തോടെ തിരിച്ച് എത്തുമെന്നും ഫിഞ്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article