അശ്വിന്‍ ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (12:43 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് വരുംദിവസങ്ങളില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചതും അശ്വിനെ ഒഴിവാക്കിയതും ശരിയായ നടപടിയല്ലെന്ന് ചോപ്ര പറഞ്ഞു. 
 
ഇന്ത്യയുടെ വാലറ്റം മോശമാണ്. ഷമി, സിറാജ്, ബുംമ്ര, ഇഷാന്ത് എന്നിവരില്‍ നിന്ന് അധികം റണ്‍സ് പ്രതീക്ഷിക്കാന്‍ പറ്റില്ല. നാല് പേസര്‍മാരില്‍ ആരും നന്നായി ബാറ്റ് ചെയ്തില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാകും. നാലാമത്തെയും അഞ്ചാമത്തെയും ദിവസം ആകുമ്പോഴേക്കും പിച്ച് കൂടുതല്‍ സ്ലോ ആകും. അത്തരം സാഹചര്യത്തില്‍ അശ്വിന്‍ നന്നായി പന്തെറിയും. പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുകയും ചെയ്യും. ഇംഗ്ലീഷ് സാഹചര്യത്തില്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്യാനും അശ്വിന് സാധിക്കും. അതുകൊണ്ട് അശ്വിനെ മാറ്റിനിര്‍ത്തിയത് അത്ര നല്ല തീരുമാനം ആയില്ലെന്നാണ് ചോപ്ര പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article