ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. ഓസീസ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ചേതേശ്വര്‍ പൂജാരയുടെ ക്യാച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്.
25 ഓവറിലാണ് എതിരാളികളെപ്പോലും ഞെട്ടിച്ച ക്യാച്ച് റാഞ്ചി സ്‌റ്റേഡിയം കണ്ടത്. ആര്‍ അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച മാര്‍ഷിന് പിഴച്ചു. ബാറ്റിലുരസിയ പന്ത് ലെഗ്‌സൈഡിലേക്ക് ഉയര്‍ന്നപ്പോള്‍ ഗള്ളിയില്‍ നിന്ന പുജാര ഒരു വശത്തേക്ക് പറന്ന് പന്ത് കൈപ്പിയിലൊതുക്കുകയായിരുന്നു.
ക്യാച്ചില്‍ സംശയം തോന്നിയ അമ്പയര്‍ ഔട്ട് വിളിക്കാത്തതിനെത്തുടര്‍ന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഡിആര്‍എസ് ചോദിച്ചു. റിവ്യൂവില്‍ ഔട്ട് ആണെന്നായിരുന്നു വിധി.